17.1 C
New York
Saturday, November 26, 2022
Home Kerala കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം

കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം

Bootstrap Example

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി. പെൺകുട്ടികൾ അടക്കം നിരവധിപേർക്ക് പരിക്ക്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹയ്ക്ക് തലയ്ക്ക് പരിക്ക്. സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. സമരക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് രണ്ടുതവണ ലാത്തിച്ചാർജ് നടത്തി. പോലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് വീണ്ടും പോലീസ് ലാത്തി വീശി.

മാർച്ചിൽ പൊലീസിന് നേരെയും ആക്രമണമുണ്ടായി.പ്രവർത്തകർ കല്ലും വടിയും ഉപയോഗിച്ച് പോലീസിനേ നേരിടുകയായിരുന്നു.

പോലീസിലെ ശിവരഞ്ജിത്തുമാരാണ് ആക്രമണം നടത്തിയതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് കെഎം അഭിജിത് പറഞ്ഞു. നെയിംബോർഡ് മാറ്റിയവരാണ് സമരക്കാരെ മർദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ജെറുസലേമിലെ മരച്ചുവട്ടിൽ കുർബ്ബാന ചൊല്ലിയാൽ കർത്താവ് സ്വീകരിക്കുമോ കുയിലോർത്തഡോക്സ് കുഞ്ഞുങ്ങളേ…??

“എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ....

പി.ജെ.എസ് യാത്ര അയപ്പു നൽകി

ജിദ്ദ :- ജോലി സംബന്ധമായി ജിദ്ദയിൽ നിന്നും ബഹറിനിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ (പി.ജെ.എസ്) സജീവ അംഗവും അറിയപ്പെടുന്ന കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമ്മിണി സുനു സജിക്കും,...

നന്ദിയുടെ പാച്ചു ചേർത്തുവച്ച താങ്ക്സ് ഗിവിങ് (കോരസൺ വർഗീസ്)

ഇപ്രാവശ്യത്തെ താങ്ക്സ്ഗിവിങ് ലഞ്ച് ഗ്രൗണ്ട് സീറോയ്ക്ക് തൊട്ടടുത്തുള്ള ഒ'ഹാര, ഐറിഷ് പബ്ബിലാകട്ടെ എന്ന് തീരുമാനിച്ചു സിബിയോടൊപ്പം അവിടെ കടന്നുചെന്നു. പലപ്പോഴും അതിനു മുന്നിലൂടെ പോകാറുണ്ടായിരുന്നെങ്കിലും ഇതുവരെ അവിടെപോകാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള ഫയർ ഡിപ്പാർട്മെന്റിൽ നിന്നും...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: