കെഎസ്ആര്‍ടിസി സമരം ന്യായീകരിക്കാനാകില്ല എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരുടെ ദീർഘ നാളത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചർച്ചയിൽ ശമ്പള പരിഷ്കരണത്തിന് അംഗീകരികാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകും. 2022 മുതൽ കുറഞ്ഞ ശമ്പളം 23000 രൂപയാക്കും. 2022 ജനുവരിയിലെ ശമ്പളത്തിനൊപ്പം പുതുക്കിയ ശമ്പളം ചേർക്കും. സ്ഥാനക്കയറ്റം ഘട്ടം ഘട്ടമായി അനുവദിക്കുമെന്നും ഡ്യൂട്ടി സമയം പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.