കൂടുതൽ കക്ഷികൾ ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് വരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി
എൻസിപിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെതിരേയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.
വിവിധ വിഭാഗങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സിപിഎം പ്രയോഗിക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചർച്ചയിലേക്ക് മുസ്ലിം ലീഗ് കടന്നിട്ടില്ല. സ്ഥാനാർഥി നിർണയം പിന്നീടേ ഉണ്ടാകൂ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Facebook Comments