17.1 C
New York
Thursday, December 8, 2022
Home Kerala കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ നടത്തും.

കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ നടത്തും.

Bootstrap Example

കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ നടത്തും.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഓഗസ്റ്റ് മൂന്നിന് മദ്ധ്യാഹ്നം മുതല്‍ ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ നടത്തും.

കൂടാതെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കില്‍ ( 15 മിനിറ്റ് സമയത്തേക്ക് പത്തുപേര്‍ക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച്‌ വാട്ടര്‍ ടാക്സി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് സ്റ്റേഷന്‍ മാസ്റ്റര്‍മാരുമായി ബന്ധപ്പെടാം. ചങ്ങനാശ്ശേരി-9400050343(വാട്ടര്‍ ടാക്സി), ആലപ്പുഴ-9400050324, നെടുമിടി-9400050382, പുളിങ്കുന്നു-9400050378.

ബോട്ടുകളുടെ സമയം

ആലപ്പുഴ-ചങ്ങനാശ്ശേരി

6.40 -നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷന്‍ ബോട്ട്)
8.15- സി ബ്ലോക്ക് കാവാലം കിടങ്ങറ (കണക്ഷന്‍ ബോട്ട്)
13.00- നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷന്‍ ബോട്ട് )
13 30 വേണാട്ട്കാട് പുളിങ്കുന്ന് വരെ
16 45 സി ബ്ലോക്ക് കാവാലം കിടങ്ങറ വഴി
17 30 വേണാട്ട് കാട് നെടുമുടി പുളിങ്കുന്ന് (കണക്ഷന്‍ ബോട്ട്)

നെടുമുടി- ചങ്ങനാശ്ശേരി

6.45 പുളിങ്കുന്ന് കിടങ്ങറ വഴി
8.20 പുളിങ്കുന്ന് കിടങ്ങറ വഴി
9.10- പുളിങ്കുന്ന് വരെ
13.30-പുളിങ്കുന്ന് വരെ
14.30-പുളിങ്കുന്ന് കിടങ്ങറ വഴി
19.30-പുളിങ്കുന്ന് കിടങ്ങറ വഴി

ചങ്ങനാശ്ശേരി-ആലപ്പുഴ

6.00 കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ( കണക്ഷന്‍ ബോട്ട്)
8.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷന്‍ ബോട്ട്)
11.30ന് കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ
12.30-കിടങ്ങറ വെളിയനാട് കാവാലം സി ബ്ലോക്ക് വഴി
16.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷന്‍ ബോട്ട്)

Facebook Comments

COMMENTS

- Advertisment -

Most Popular

ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും...

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത്...

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: