കുഴൽപ്പണ കേസ് ; സിപിഎം പ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു.
ബിജെപി നേതാക്കള്‍ അന്വേഷണം നേരിടുന്ന കുഴല്‍പ്പണകവര്‍ച്ചാക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ എസ്.എന്‍.പുരത്തെ സിപിഎം പ്രവര്‍ത്തകനായ റെജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കുഴല്‍പ്പണം കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികള്‍ സഹായം തേടിയെത്തിയത് രജിന്‍റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവര്‍ച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.
കവര്‍ച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങള്‍ രജിനുമായാണ് രജ്ഞിത്ത് ആലോചിച്ചത്.രജിന്‍ ചെയ്ത സഹായങ്ങള്‍ക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് റെജിൻ