കുളമാവ് നാടുകാണിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിനിയെ ഗുരുതരപരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി.
നൂറടി താഴ്ചയിൽനിന്നാണ് ഇരുവരേയും കണ്ടെത്തിയത്.
മേലുകാവ് ഇല്ലിക്കൽ എം.എച്ച്.ജോസഫിന്റെ മകൻ അലക്സാ(23)ണ് മരിച്ചത്.
പാറക്കെട്ടിൽനിന്ന് താഴെവീണ പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.