കുറ്റ്യാടിയില്‍ പ്രശ്ന പരിഹാരത്തിന് ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവമെന്ന് സൂചന
മണ്ഡലത്തിലെയാകെ ജനവികാരം കണക്കിലെടുത്ത് കേരള കോണ്‍ഗ്രസ് എമ്മുമായി ചര്‍ച്ച നടക്കുകയാണ്.
ഇന്ന് വൈകീട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ തീരുമാനം വൈകുന്നതായാണ് വിവരം.
കുറ്റ്യാടി അങ്ങാടിയില്‍ സിപിഎം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രകടനം നടന്നു.
നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും അണിനിരന്ന പ്രകടനത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന വികാരമാണ് ഉയര്‍ന്നത്.ഇതോടെയാണ് പാർട്ടി പുനർവിചിന്തനത്തിന് മുതിരുന്നത്.