നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി.
കുറ്റിച്ചൂലിനെ നിർത്തിയാലും കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് ആന്റണി പറഞ്ഞു.
സ്ഥാനാർഥികൾ പുതുമുഖങ്ങൾ ആയാൽ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങൾക്ക് സ്വീകാര്യമായ സ്ഥാനാർഥികളെ നിർത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ആഴക്കടൽ വിവാദവും പിഎസ്സി സമരവും ഇടതു സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞു.