കോട്ടയം: വിശ്വാസചൈതന്യത്തിൻ്റെ പ്രതീകമായി കുമാരനല്ലൂർ സെൻ്റ് തോമസ് ദൈവാലയത്തിൽ ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് നടന്ന ഭക്തിനിർഭരമായ കുരിശിൻ്റെ വഴി. പള്ളിയിൽ നിന്ന് ആരംഭിച്ച് ആർച്ച് ചുറ്റി 11:30ന് തിരിച്ചു പള്ളിയിൽ അവസാനിച്ചു. തുടർന്ന് നടന്ന തിരുകർമ്മങ്ങൾ വികാരി. ഫാദർ ആൻ്റണി കാട്ടുപ്പാറയുടെ നേതൃത്വത്തിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിരുകർമ്മങ്ങൾ.