പത്തനംതിട്ട കുമ്പഴയിൽ മർദനമേറ്റ 5 വയസ്സുകാരി പെൺകുട്ടി മരിച്ചു.
തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചിരുന്നതായി അമ്മ മൊഴി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.