17.1 C
New York
Monday, September 20, 2021
Home Kerala കുമാരനെല്ലൂർ ദേവീക്ഷേത്രസന്നിധിയിൽ; മോഹനവർണ്ണങ്ങളാൽ ഉണ്ണികണ്ണൻ്റെ ചിത്രം

കുമാരനെല്ലൂർ ദേവീക്ഷേത്രസന്നിധിയിൽ; മോഹനവർണ്ണങ്ങളാൽ ഉണ്ണികണ്ണൻ്റെ ചിത്രം

കോട്ടയം: കുമാരനെല്ലൂർ അമ്മ ദേവിയുടെ ക്ഷേത്ര തിരുമുറ്റത്ത് ശ്രീ കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ഉണ്ണികണ്ണൻ്റെ മനോഹര ചിത്രം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് കണ്ണിന് ആനന്ദമായി. കുമാരനല്ലൂർ വേദവ്യാസ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്.

പ്രശസ്ത ചിത്രകാരൻ മോഹൻദാസും അദ്ദേഹത്തിൻ്റെ പുത്രൻ യദു പി മോഹനും ശിഷ്യനും മ്യൂറൽ ആർട്ടിസ്റ്റുമായ പ്രഭാഷ് നട്ടാശ്ശേരി യും ചേർന്നാണ് ദേവീക്ഷേത്ര മുറ്റത്ത് കണ്ണൻ്റെ ചിത്രം വരച്ചത്. വേദവ്യാസ ബാലഗോകുല കാര്യകര്‍ത്താവ് കശ്യപ് ശിവപ്രസാദ്, പ്രവര്‍ത്തകരായ സതീഷ് കുമാര്‍, ജയരാജ് സോമനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേവീ ക്ഷേത്രത്തിനുള്ളിൽ മോഹൻദാസ് വരച്ച ദേവിയുടെ ഐതിഹ്യ ചിത്രങ്ങൾ വളരെ പ്രശസ്തമാണ്. കൂടാതെ പല പ്രസിദ്ധീകരണങ്ങളിൽ മുഖചിത്രങ്ങൾ ഉൾപ്പെടെ ഓരോ കഥയ്ക്കും ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് മോഹൻദാസ് വരയ്ക്കുന്നത്. ഇദ്ദേഹത്തിൻ്റെ ഭവനത്തിനോട് ചേർന്ന് തന്നെയാണ് ആർട്ട് ഗാലറി. നമ്മൾ അവിടെ സന്ദർശിച്ചാൽ പല വർണ്ണങ്ങളാൽ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ കാണാം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: