17.1 C
New York
Wednesday, September 22, 2021
Home Kerala കുമാരനല്ലൂരില്‍ കടയില്‍കയറി കുരുമുളക്സ്പ്രേ ആക്രമണം; പ്രതികള്‍ പിടിയില്‍

കുമാരനല്ലൂരില്‍ കടയില്‍കയറി കുരുമുളക്സ്പ്രേ ആക്രമണം; പ്രതികള്‍ പിടിയില്‍

ഗാന്ധിനഗർ: കുമാരനല്ലൂർ കവലയിലെ സ്‌കിൽ കാപ്റ്റ് എന്ന സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേയുമായി ഗുണ്ടാ ആക്രമണംനടത്തിയ കേസിലെ മൂന്നു പ്രതികൾ പിടിയിൽ.

സ്ഥാപനത്തിലെത്തിയ സഫിർ എന്നയാളെ ആക്രമിച്ച കേസിലാണ് മൂന്ന് പേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റു ചെയ്തത്. സഫീറിന്റെ ബന്ധുവും ആക്രമണം ആസൂത്രണം ചെയ്ത സംഘത്തിലെ പ്രധാനിയുമായ അതിരമ്പുഴ, 101 കവല, ആർഷ് മൻസിലിൽ മുഹമ്മദ് ഷക്കിർ (51), ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘഅംഗങ്ങളായ പേരൂർ സ്വദേശികളായ , തനപ്പുരയ്ക്കൽ നന്ദു, അമ്പാട്ട് കമൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ദിവസങ്ങളോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി പറഞ്ഞു. സഫീറും മുഹമ്മദ് ഷക്കീറുമായി ചില പ്രശ്‌നങ്ങൾ നിലവിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതും ക്വട്ടേഷൻ നൽകിയതും.

ബൈക്കിലെത്തിയ നന്ദുവും കമലും സ്ഥാപനത്തിലെത്തി സഫീറിനെ ആക്രമിക്കുകയും കുരുമുളക് സ്‌പ്രെ മുഖത്ത് അടിക്കുകയും ചെയ്തു.ഒരു മാസത്തിലധികമായി ലക്ഷത്തിലധികം ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും പ്രധാന പ്രതിയായ മുഹമ്മദ് ഷക്കീറിനെ നിരവധി തവണ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികൾ വലയിലായത്.

എസ്എെ കെ പ്രശോഭ്,എഎസ്എെമാരായ മനോജ് , സുരേഷ് ബാബു,കെ ഒ രാജു , സിപിഒമാരായ പ്രവീണ്‍ കുമാര്‍, രാകേഷഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...
WP2Social Auto Publish Powered By : XYZScripts.com
error: