കുമരകത്ത് രണ്ടര വയസ്സുകാരൻ പാടശേഖരത്ത് മുങ്ങി മരിച്ചു ചെങ്ങളം നാല്പറയിൽ വീട്ടിൽ പ്രശാന്ത് കാർത്തിക ദമ്പതികളുടെ മകൻ ആരൂഷ് ( രണ്ടര) ആണ് മരിച്ചത്. തിങ്കളാഴ്ച 11.30 ഓടെയാണ് സംഭവം. കുട്ടിയുടെ അമ്മയും അയൽവാസിയും കുട്ടിയെ കാണാതെ തിരഞ്ഞു നടന്നപ്പോൾ വെള്ളം നിറഞ്ഞ നെല്പാടത് കുട്ടിയുടെ വസ്ത്രം കണ്ടു നോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. കൊയ്ത്ത് കഴിഞ്ഞ മാടപ്പള്ളിക്കാട് പാടശേഖരത്ത് മൂന്ന് ദിവസം മുൻപാണ് വെള്ളം കയറ്റിയത്. ഇതേ തുടർന്ന് താറാവുകളും പാടശേഖരത്ത് എത്തിയിരുന്നു. പാടത്തിൻ്റെ ഭാഗത്തേയ്ക്ക് ആരുഷ് സാധരണ വരാറില്ലായിരുന്നെന്നും , ഒരു പക്ഷേ താറാവുകളെ കാണാൻ വന്നതായിരിക്കാമെന്നും നാട്ടുകാർ പറയുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ