കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.
കുപ്രിസിദ്ധ മോഷ്ടാവിനെ ആലുവ റെയില്‍ ഓവര്‍ ബ്രിഡ്ജിന് അടിയില്‍ നിന്നും പിടികൂടി.
എറണാകുളം മോമുറി, ഊരമന, മണപ്പിള്ളിക്കാട്ടില്‍ വീട്ടില്‍ അനില്‍ വാവയെ(41) ആണ് ആലുവ ഈസ്റ്റ് പോലീസ് പിടികൂടിയത്.
എറണാകുളം, തൃശൂര്‍ , കോട്ടയം, ഉൾപ്പെടെ വിവിധ ജില്ലകളില്‍ നൂറോളം മോഷണ കേസ്സുകളിൽ ഇയാൾ പ്രതിയാണ്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ റോബറി കേസ്സില്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്ള ഇയാളെ വെള്ളിക്കുളങ്ങര പോലീസിന് കൈമാറി.