കുന്നത്തൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ച് സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് വിവാഹം കഴിക്കാന്‍ അവസരമൊരുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യില്‍ നിന്നും കുന്നത്തൂര്‍ തിരിച്ചു പിടിക്കും. ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ച് കുന്നത്തൂരില്‍ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് പെട്ടെന്ന് വിവാഹം കഴിക്കാന്‍ യു.ഡി.എഫ് അവസരമുണ്ടാക്കുന്നതാണെന്ന് പ്രഖ്യാപിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.