കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക്.
2 മുതല്‍ 18 വയസു വരെ പ്രായമുള്ളവരില്‍ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തോടെ കൊവാക്സിന്‍ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായും ഭാരത് ബയോടെക്
അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വാക്സിന്‍ വിതരണം വേഗത്തിലാക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാരണം, പല സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തവരില്‍ 50 ശതമാനം പേര്‍ മാത്രമേ വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നുള്ളു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും നല്‍കിയ ശേഷം 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.