17.1 C
New York
Sunday, October 2, 2022
Home Kerala കുടുംബശ്രീ കൂട്ടായ്മയുടെ സ്നേഹ സമ്മാനം;ഹംസയും കുടുംബവും ഇന്ന് പുതിയ വീട്ടില്‍

കുടുംബശ്രീ കൂട്ടായ്മയുടെ സ്നേഹ സമ്മാനം;ഹംസയും കുടുംബവും ഇന്ന് പുതിയ വീട്ടില്‍

കുടുംബശ്രീ കൂട്ടായ്മയുടെ സ്നേഹ സമ്മാനം;
ഹംസയും കുടുംബവും ഇന്ന് പുതിയ വീട്ടില്‍

കാഞ്ഞിരപ്പള്ളി:ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നപ്പോള്‍ ആശങ്കകള്‍ മാത്രം ബാക്കിയായ കുടുംബം ഇന്ന് വീടിന്‍റെ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകള്‍ മുന്‍കൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തു പറമ്പില്‍ ഹംസയ്ക്കും കുടുംബത്തിനും സ്നേഹവീടൊരുക്കിയത്.

കാഞ്ഞിരപ്പള്ളി സി.ഡി.എസിനു കീഴിലുള്ള 329 കുടുംബശ്രീ യൂണിറ്റുകളിലൂടെ
ഒന്നര വര്‍ഷം കൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് വീടിനായി ചിലവഴിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ കെ .എന്‍ സരസമ്മ പറഞ്ഞു. ശ്രമദാനവുമായി നാട്ടുകാരും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പങ്കാളികളായി.

അവസാന പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ ഏറ്റവും അര്‍ഹരെന്ന് കണ്ടെത്തിയ കുടുംഹത്തെയാണ് വീടു നിര്‍മ്മിച്ചു നല്‍കാന്‍ തിരഞ്ഞെടുത്തത്.

വൃക്ക രോഗിയായ ഹംസയ്ക്ക് ഭാര്യയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമാണുള്ളത്. 600 ചതുശ്ര മീറ്റര്‍ വിസതീര്‍ണമുള്ള വീടിന് 2020 ജൂലൈ 29 നാണ് തറക്കല്ലിട്ടത്. ഗൃഹപ്രവേശനം ഇന്ന്(ജനുവരി 22) നടക്കും. കാത്തിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ .ആര്‍ തങ്കപ്പന്‍ താക്കോല്‍ കൈമാറും.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: