17.1 C
New York
Monday, November 29, 2021
Home Kerala കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍

കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍

കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍.

കോവിഡ് രോഗ വ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. മാസ പൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തെ അനുവാദം നല്‍കിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ, യു.എ.ഇയില്‍ പുതിയ നിയമ പരിഷ്‌കാരം.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറൽ ക്രൈം ആൻഡ് പണിഷ്മെന്റ് നിയമം പരിഷ്കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ...

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന...

രാജവംശത്തിന്റെ അവസാന കണ്ണി അറക്കൽ ബീവി അന്തരിച്ചു.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. മദ്രാസ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ...
WP2Social Auto Publish Powered By : XYZScripts.com
error: