പുതുച്ചേരി:കിരൺ ബേദിയെ പുതുശ്ശേരി ലഫ്റ്റനൻറ് ഗവർണർ സ്ഥാനത്ത് നിന്നും നീക്കി പുതുച്ചേരിയിലെ ഭരണപ്രതിസന്ധിക്കിടെയാണ് പുതിയ നീക്കം തമിഴ് സൗന്ദർരാജനാണ് താൽക്കാലിക ചുമതല .തെലുങ്കാന ഗവർണറും ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡൻ്റുമായിരുന്നു സൗന്ദർ രാജൻ.പുതുച്ചേരിയിലെ നാല് കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞയിടെ രാജി വച്ചതോടെ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. എം.എല്‍.എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപ സംസ്ഥാനമായ തമിഴ്‌നാടിനൊപ്പം മേയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ എത്തുന്നുണ്ട്. രാഹുലിന്റെ വരവിന് തൊട്ടുമുന്‍പാണ് നാല് എം.എല്‍.എമാരുടെ രാജി എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെട്ടതാണ് പുതുച്ചേരി നിയമസഭ. ഭരണ മുന്നണിക്ക് 18 അംഗങ്ങളാണുണ്ടായിരുന്നത്. 14 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്ന് ഡി.എം.കെ. അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ആയിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്റെ ഭരണം.