വിദേശനാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായെന്ന് ആരോപി കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് മുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഇന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിങ്ങിനെയും നാളെ സി ഇ ഒ കെ എം അബ്രഹാമിനെയുമാണ് ചോദ്യം ചെയ്യുക. കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിങ്ങിനോട് ഇന്ന് രാവിലെ പത്തിന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇ ഡിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസകും മുഖ്യമന്ത്രിയും ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.