17.1 C
New York
Friday, June 24, 2022
Home Kerala കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ധനമന്ത്രി തോമസ് ഐസക്കും പരിശോധനക്കെതിരെ രംഗത്ത് വന്നിയിരുന്നു. ആദായനികുതിവകുപ്പിന്റെ നടപടി ഊളത്തരമാണെന്നും ഭീഷണിപ്പെടുത്തുകയാണ് ഇഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും ശ്രമം. മാദ്ധ്യമങ്ങളെ അറിയിച്ചാണ് ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വന്നത്.

ആളെക്കൂട്ടി വരാനാണ് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. തെമ്മാടിത്തരമെന്ന പ്രയോഗം കടന്നുപോയെന്ന് ചിലര്‍ പറയുന്നു. കരാറുകാരുടെ നികുതിപണം അടയ്‌ക്കേണ്ട ബാദ്ധ്യത കിഫ്ബിക്കില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട പാസ്വേഡുകള്‍ നല്‍കാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതാണ്-മന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് കിഫ്ബിയിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. ആദായനികുതി വകുപ്പ് കമ്മീഷണറും പരിശോധന നടത്തി. പിന്നീട് രാത്രിയോടെ അദ്ദേഹം മടങ്ങുകയായിരുന്നു.പരിശോധന മണിക്കൂറുകള്‍ നീണ്ടു. നേരത്തെ ആവശ്യപ്പെട്ട കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

G അരവിന്ദൻ മലയാളസിനിമയെ വിശ്വത്തോളമുയർത്തിയ മഹാപ്രതിഭ (ജിത ദേവൻ തയ്യാറാക്കിയ “കാലികം”)

ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ക്ലാസ്സിക്‌ വിഭാഗത്തിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളികളുടെ അഭിമാനമായ, വിഖ്യാത ചലച്ചിത്ര പ്രതിഭയായ ശ്രീ G അരവിന്ദന്റെ "തമ്പ് " എന്ന ചിത്രമാണ്....

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...

 പന്തളം വലിയ തമ്പുരാൻ പി രാമവർമ്മ രാജയുടെ വേർപാടിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര അനുശോചനം രേഖപ്പെടുത്തി.

ജിദ്ദ :- പന്തളം  കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ  രാജയുടെ നിര്യാണത്തിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ, ജനറൽ...

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: