കിഫ്ബിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരാതി നൽകി.
നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി വിളിച്ചുവരുത്തുന്നത്. ഇഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടി