കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിൽ ഇടപെടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.
അന്വേഷണം നടക്കുന്ന കേസുകളിൽ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ അറോറ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങൾ അടക്കം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പ് കമ്മീഷണർ തള്ളി.