17.1 C
New York
Wednesday, August 4, 2021
Home Kerala കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ശ്രമിച്ചു കുടുങ്ങിയത് നാലുപേർ.ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ശ്രമിച്ചു കുടുങ്ങിയത് നാലുപേർ.ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

എറണാകുളം :പിറവം:ഗൃഹപ്രവേശ ചടങ്ങിനിടെ നാലു വയസുകാരി 30 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണു – രക്ഷിക്കാൻ ഒപ്പം ചാടി അച്ഛനും ബന്ധുക്കളുമായ മൂന്നുപേരും.പിന്നീട് കിണറ്റിൽ കുടുങ്ങിപ്പോയ എല്ലാവരെയും രക്ഷിച്ച് ഫയർഫോഴ്സ്. പിറവത്തിന് സമീപം പെരുവയിലാണ് സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പെൺകുട്ടി കിണറ്റില്‍ വീണത്. രക്ഷിക്കാന്‍ ഒപ്പം കുട്ടിയുടെ അച്ഛനും, രണ്ട് ബന്ധുക്കളുമാണ് കിണറ്റില്‍ ചാടിയത്. പെരുവ സ്വദേശി രാഹുലിന്റെ വീട്ടിലാണ് സംഭവം. പുതുതായി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ നാലുവയസുകാരി മകള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ രാഹുല്‍ ആദ്യം കിണറ്റിലേക്ക് എടുത്ത് ചാടി. കുട്ടിയെ എടുത്തുയര്‍ത്തി കിണറ്റില്‍ അള്ളിപ്പിടിച്ച്‌ കിടന്നു. ഇതിനിടെ ഇവരെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ ബന്ധുക്കളായ ഉണ്ണിക്കൃഷ്ണനും നിഥിലും കിണറ്റില്‍ കുടുങ്ങി. 30 അടി താഴ്ചയുള്ള കിണറ്റില്‍ ഏഴ് അടിയോളം വെള്ളം ഉണ്ടായിരുന്നു. എല്ലാവരും കിണറ്റില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ഫയര്‍ ഓഫിസര്‍ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. വല ഉപയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരുക്കില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

ഫിലാഡല്‍ഫിയ, യു. എസ്. എ: പല മേഖലകളില്‍നിന്നും രഹസ്യമായും പരസ്യമായുള്ള കൊറോണ വൈറസ് വാക്‌സിനേഷനോടുള്ള വെറുപ്പും വിദ്വേഷവും അനുദിനം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലെ പല ചെറിയ പ്രവിശ്യകളിലും കേരളത്തിലും കോവിഡ്-19 ന്റെ വ്യാപനത്തില്‍...

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ആമിർ ശബീഹ്

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ഒരു കൊച്ചു കലാകാരനായി വളരുകയാണ് ആമിർ ശബീഹ് എന്ന അഞ്ചാം ക്ലാസുകാരൻ. തൻറെ പ്രായത്തെ വെല്ലുന്ന കരവിരുതാണ് ലിറ്റിൽ ഇൻഡ്യാ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിയായ ഈ കുരുന്നു...

കാലം (ചെറുകഥ)

വളരെ യാദൃശ്ചികമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയത്. വണ്ടിയിലേക്ക് ബാഗും, യാത്രയിലേക്കുള്ള ഭക്ഷണവും എടുത്ത് വെച്ച് വീട് പൂട്ടി ,വണ്ടിയെടുത്ത് പതുക്കെ മുന്നോട്ട് യാത്ര തുടങ്ങി.ദൂരയാത്രകളിൽ വണ്ടി സ്വയം ഓടിക്കാത്ത അവൾ റെയിൽവേ...

അൺ ലോക്ക്ഡൗൺ ഡേ വൺ

വട്ടാപൊന്നിയിലെ വളപ്പിൽ സുബ്രൻന്റെ കഞ്ഞി പീടികയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു 80 വയസ്സുകഴിഞ്ഞ വിഭാര്യന്മാരായ മാളിയമ്മാവ് റപ്പായിയും ചങ്ങലയായി ഔസേപ്പ്ഉണ്ണിയും. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളും കഞ്ഞി പീടികയിൽ കണ്ടുമുട്ടി...
WP2Social Auto Publish Powered By : XYZScripts.com