കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു പെരിന്തൽമണ്ണ -കോട്ടക്കൽ റോഡിൽ കടുങ്ങപുരത്ത് കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. കടുങ്ങപുരം വില്ലേജ്പടി പള്ളിപ്പറമ്പ് നാസർ ആണ് മരിച്ചത്. കടുങ്ങപുരം ലക്ഷംവീടിനു സമീപത്ത് വെച്ച് നാസർ ഓടിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം.