കോട്ടയം:കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിനെതിരെ കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസിൻ്റെ പദയാത്ര. ഡൽഹിയിൽ സമരം നടത്തുന്ന കർഷകർ മഞ്ഞത്ത് കിടന്ന് മരിച്ചാലും നിയമം മാറ്റില്ലെന്ന് ദുർവാശിയാണ് കേന്ദ്ര സർക്കാരിനെന്നും നിന്നും അദ്ദേഹം ആരോപിച്ചു. തോട്ടയ്ക്കാട് മുതൽ പുതുപ്പള്ളി വരെ നടന്ന പദയാത്ര രാവിലെ 8 ന് തോട്ടയ്ക്കാട് നിന്നും ആരംഭിച്ചു. തുടർന്ന് പുതുപ്പള്ളി കവലയിൽ സമാപിച്ചു.