കാസർഗോഡ്കോവിഡ് പ്രതിരോധം. ജില്ലയിൽ നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധി കളിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു
മേയ് 6 ന് അർധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ
കാഞ്ഞങ്ങാട് മുൻസിപാലിറ്റി, നീലേശ്വരം മുൻസിപാലിറ്റി അജാനൂർ, ബളാൽ.ബേഡഡുക്ക, ചെങ്കള, ചെമ്മനാട് ,ചെറുവത്തൂർ ,ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി. കിനാനൂർ-കരിന്തളം കോടോം-ബേളൂർ, മടിക്കൈ ,മധുർ, മംഗൽപാടി, പടന്ന പള്ളിക്കര ,പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ്എളേരി, എന്നീ ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ മുഴുവൻ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോവിഡ് ബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.