കാസർകോട് കലക്ടർ സി പി എമിന് വേണ്ടി പണിയെടുക്കുന്നതായി ആക്ഷേപംകളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന്ന തെരെഞ്ഞടുപ്പ് കമീഷനുകൾക്ക് യു ഡി എഫ് കത്തയച്ചു
കാസർകോട് കലക്ടർ ഡി സജിത് ബാബുവിനെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് യുഡിഎഫിൻ്റെ ആവശ്യം.
ഭരണകക്ഷിയായ സിപിഎമിനുവേണ്ടിയാണ് കലക്ടർ പ്രവർത്തിക്കുന്നത് എന്നാണ് കത്തിലെ പ്രധാന ആരോപണം.
യുഡിഎഫ് കാസർകോട് ജില്ലാ കമിറ്റിക്ക് വേണ്ടി കൺവീനർ എ ഗോവിന്ദൻ നായർ ആണ് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കുമാണ് കത്തു നൽകിയത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബേക്കൽ ചെർക്കാപ്പാറ എ യു പി സ്കൂളിലെ പോളിംഗ് കേന്ദ്രത്തിൽ ഉദുമ എം എൽ എ പ്രിസൈഡിങ് ഓഫിസർ കെ എം ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും കലക്ടർ നടപടിയെടുത്തില്ലെന്നും, കലക്ടർ വരണാധികാരിയായി തുടരുന്ന പക്ഷം സുതാര്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.