17.1 C
New York
Sunday, October 24, 2021
Home Kerala കാസർകോട് പാണത്തൂരിലെ ബസ് അപകടം മരണം ആറായി

കാസർകോട് പാണത്തൂരിലെ ബസ് അപകടം മരണം ആറായി

കാസർകോട് പാണത്തൂരിലെ ബസ് അപകടം മരണം ആറായി .ഞായറാഴ്ച്ച ഉച്ചയ്ക്കാണ് പാണത്തൂരിൽ വിവാഹ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞത് കർണാടക സ്വദേശികളാണ് മരിച്ചത് . ഈശ്വരമംഗലത്തു നിന്ന് വന്ന ബസാണ് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്. അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ്സില്‍ 70ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവർത്തനത്തിൽ എർപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് (26.10.2021 ചൊവ്വ) തുടക്കം. അഞ്ചു ലക്ഷം രൂപ...

ന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു.

ന്യൂയോർക്ക്:- നവംബർ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായിന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ഒക്ടോബർ 23 ശനിയാഴ്ച ആരംഭിച്ചു. ന്യൂയോർക്ക് സിറ്റി മേയർ, പബ്ളിക്ക് അഡ്വക്കേറ്റ്സ് കൺട്രോളർ, സിറ്റി കൗൺസിൽ അംഗങ്ങൾ തുടങ്ങിയ...

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.(ഒക്ടോബർ 25)

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന്...

അടുത്ത നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റിൽ എത്തുന്ന കുട്ടികൾക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷ : മന്ത്രി

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്‌ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി മെഡിക്കൽ...
WP2Social Auto Publish Powered By : XYZScripts.com
error: