കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം.
എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലാ പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
തേഞ്ഞിപ്പലത്ത് ദേശീയപാത ഉപരോധിച്ച് പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. ഒരു മണിക്കൂറിലേറെയായി ദേശീയപാത നിശ്ചലമായി. ഗതാഗതം സ്തംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമം നടന്നു . പൊലീസ് ലാത്തിവീശി. പ്രതിഷേധിക്കുന്നത് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എംഎസ്എഫ്, ഫെര്‍ട്ടേണിറ്റി പ്രവര്‍ത്തകരാണ്.