കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവ് എംബി രാജേഷ്.
ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരിൽ ഒരാളുടെ താൽപര്യത്തിനനുസരിച്ച് മറ്റൊരാൾക്ക് നിയമനം നൽകാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഈ മൂന്നുപേരും ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നു പേരുടെ വ്യക്തിപരമായ താൽപര്യത്തിൽനിന്നുണ്ടായ പ്രശ്നമാണ്.
അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു എന്നേയുള്ളു.
നിയമനം നൽകാൻ ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആൾക്ക് ജോലി നൽകാനാണ് ശ്രമം നടന്നത്.
വിഷയവിദഗ്ധരായ മൂന്നു പേർക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഇന്റർവ്യൂവിൽ കൂടിയാലോചിച്ച് ഒരാൾക്ക് നിയമനം നൽകാൻ തീരുമാനിച്ചു എന്നാണ് ഇവർ തന്നെ വൈസ് ചാൻസലർക്ക് അയച്ച കത്തിൽ പറയുന്നത്. അതുതന്നെ ക്രമവിരുദ്ധമാണ്. 80 അപേക്ഷകരിൽനിന്ന് അക്കാദമിക യോഗ്യതകൾ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ് നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്സിറ്റി വിശദീകരണം നൽകിയിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു.