17.1 C
New York
Thursday, December 8, 2022
Home Kerala കായൽ സൗന്ദര്യം ഇനി വാട്ടർ ടാക്‌സിയിൽ ആസ്വദിക്കാം

കായൽ സൗന്ദര്യം ഇനി വാട്ടർ ടാക്‌സിയിൽ ആസ്വദിക്കാം

Bootstrap Example

കായൽ സൗന്ദര്യം ഇനി വാട്ടർ ടാക്‌സിയിൽ ആസ്വദിക്കാം

ചങ്ങനാശേരി: കായൽ സൗന്ദര്യം ഇനി വാട്ടർ ടാക്‌സിയിലൂടെ ആസ്വദിക്കാം. കായൽ
ടൂറിസത്തിന്റെ സാധ്യതകളെ വിളിച്ചുണർത്താൻ ചങ്ങനാശേരി ബോട്ട് സർവ്വീസും
മോഡേണാകാൻ ഒരുങ്ങുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് യാത്രകൾ
അനുവദനീയമല്ലാത്തതിനാൽ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി കായൽ യാത്ര
സൗകര്യമൊരുക്കുകയാണ് ജലഗതാഗതത്തിലൂടെ. ചങ്ങനാശേരിയിലും സമീപ
പ്രദേശങ്ങളിലും ടൂറിസം വികസനത്തിനായി ഉൾനാടൻ ജലഗതാഗതത്തെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജലഗതാഗത വകുപ്പിന്റെ കീഴിൽ വാട്ടർ
ടാക്‌സി സർവ്വീസ് ചങ്ങനാശേരി ബോട്ട് ജെട്ടിയിലും ആരംഭിക്കുന്നു.
ആലപ്പുഴയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്ന വിദേശികൾക്കും
സ്വദേശികൾക്കും ചങ്ങനാശേരി ബോട്ട് ജെട്ടിയിലെത്തിയാൽ ഇവിടെ നിന്നും
ഉൾനാടൻ ജലഗതാഗത യാത്രയ്ക്ക് ഉതകുന്ന രീതിയിൽ ടാക്‌സി സർവ്വീസ്
ഉപയോഗപ്പെടുത്താൻ കഴിയും.

ജലപാത ഗതാഗതം തടസ്സപ്പെടുത്തി പോളയും പോച്ചയും നിറഞ്ഞ് കിടന്ന് ബോട്ട്
ജെട്ടി സഞ്ചാരയോഗ്യമാകുകയും എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലം
പൊളിച്ചു പണിയുന്നതിന്റെയും ഭാഗമായി ബോട്ട് ജെട്ടി സജീവമാകാൻ
ഒരുങ്ങുകയാണ്. റോഡ് ഗതാഗതം തടസ്സപ്പെടുന്നതോടെ, കുട്ടനാടൻ
പ്രദേശങ്ങളിലേയ്ക്കും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകളിലേയ്ക്കും യാത്ര
ചെയ്യുന്നതിനായി ജലഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. കൊവിഡ് മൂലം
പ്രതിസന്ധിയിലായ ബോട്ട് സർവ്വീസും ജലഗതാഗതവും ഇതിലൂടെ
മെച്ചപ്പെടുന്നതിനും സഹായിക്കുന്നു.
മഴക്കാലത്ത് പടിഞ്ഞാറൻ നിവാസികൾ കരയിലേക്കു എത്തുവാൻ ചങ്ങനാശേരിയിലെ
ജലഗതാഗതത്തെയാണ് ആശ്രയിക്കുന്നത്.

10 പേർക്ക് സഞ്ചാരിക്കാവുന്ന തരത്തിലാണ് വാട്ടർ ടാക്‌സി
ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ജീവനക്കാരുമുണ്ട്. ചങ്ങനാശേരി ആലപ്പുഴ
2.30 മണിക്കൂറാണ് വേണ്ടി വരുന്ന സമയം. മണിക്കൂറിന് 1500 രൂപ എന്ന
നിരക്കിൽ 10 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ ഒരാൾക്ക് ചെലവാകുന്നത് 150
രൂപയാണ്. മുൻകൂർ പണമടച്ചാണ് ബോട്ടിൽയാത്ര ചെയ്യേണ്ടത്. കെ സി പാലത്തിനു
കീഴിൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് കണക്ഷൻ സർവ്വീസ് ക്രമീകരിക്കാനും
പദ്ധതിയുണ്ട്. എസി റോഡിലെ ഒന്നാം പാലം പൊളിക്കുന്നതിനനുസരിച്ച്
അടുത്തയാഴ്ച്ച മുതൽ വാട്ടർ ടാക്‌സി സർവ്വീസ് ആരംഭിക്കാനാണ് തീരുമാനമെന്ന്
അധികൃതർ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിൽ നിന്നും
ചങ്ങനാശേരിയിലേക്ക് വാട്ടർ ടാക്‌സി കഴിഞ്ഞ സർവ്വീസ് നടത്തി.

നിലവിൽ ബോട്ട് ജെട്ടിയിൽ രണ്ടു ബോട്ടു സർവീസുകളാണ് ഉള്ളത്. കൊവിഡ് മൂലം
ഒരെണ്ണം മാത്രമാണ് സർവ്വീസ് നടത്തുന്നത്. കാവാലം ലിസ്യു, ആലപ്പുഴ
എന്നിങ്ങനെയാണ് സർവ്വീസ്. പാലം പൊളിച്ചു പണിയുന്നതിനോട് അനുബന്ധിച്ച്
രാമങ്കരി, പുളിങ്കുന്ന്, ആലപ്പുഴ, നെടുമുടി
കണക്ഷൻ സർവ്വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. കൊവിഡ് പ്രതിസന്ധി
മാറുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുകയും കായൽ
ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനാകുമെന്ന
പ്രതീക്ഷയിലാണ് ജലഗതാഗതം വകുപ്പ്.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: