കോട്ടയം:കായൽ സംരക്ഷൻ രാജപ്പന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു യത്രവൽകൃത വള്ളവും ഒരു വീടുമായിരുന്നു രാജപ്പന്റെ സ്വപ്നം പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലൂടെ ശ്രദ്ധനേടിയ കുമരകം സ്വദേശി എന്‍.എസ്. രാജപ്പന് ഇനി ആശ്വസിക്കാം . രാജപ്പന് സഹായഹസ്തവുമായി എത്തിയത് പ്രമുഖർ ബോബി ചെമ്മണ്ണുർ രാജപ്പന് വീടു നിർമ്മിക്കാൻ ധന സഹായം നൽകി കുമരകത്ത് നേരിട്ടെത്തിയാണ് ബോബി ധനസഹായം നൽകിയത് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി ഉപജീവനം നയിക്കുന്ന രാജപ്പന് പ്രവാസി മലയാളി ശ്രീകുമാര്‍ നായര്‍ എഞ്ചിന്‍ ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. വീട് നിര്‍മിക്കാന്‍ ധനസഹായവുമായി വ്യവസായി ബോബി ചെമ്മണ്ണൂരും കുമരകതെത്തി.


എഞ്ചിന്‍ ഘടിപ്പിച്ച വള്ളവും ഒരു വീടും. രാജപ്പന്‍റെ ഏറെനാളായുള്ള ആഗ്രഹങ്ങളായിരുന്നു. ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കടല്‍കടന്നും സഹായങ്ങളെത്തി. ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍ മുഖേനയാണ് പ്രവാസി മലയാളിയും ആലപ്പുഴ സ്വദേശിയുമായ ശ്രീകുമാര്‍ നായര്‍ പുത്തന്‍ബോട്ട് വാങ്ങി ബോട്ട് കുമരകത്ത് എത്തിച്ചു നല്‍കിയത്