കായലിൻ്റെ സൗന്ദര്യം ആസ്വദിച്ചുള്ള ബോട്ട് യാത്ര സഞ്ചാരികളെ ആകർഷിക്കുന്നു .ആലപ്പുഴ:ആലപ്പുഴ -കുമരകം ടൂറിസം ബോട്ട് സർവിസ് വിജയകരമായതോടെ കൂടുതൽ ടൂറിസം സർവിസ് തുടങ്ങുവാൻ ജലഗതാഗതവകുപ്പ് ഒരുങ്ങുന്നു എറണാകുളം പയ്യന്നൂർ കൊല്ലം കോട്ടയം ആലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയ പാസഞ്ചർ കം ടൂറിസം സർവീസുകൾ തുടങ്ങാനാണ് തീരുമാനം ഇതിന് റൂട്ട് സർവ്വേ തുടങ്ങിയതായി ജലഗതാഗത വകുപ്പ് അറിയിച്ചു ബജറ്റിൽ ഇതിനായി 28 കോടി രൂപ ആണ് വാങ്ങി വകയിരുത്തിയത് കൊല്ലത്ത് അഷ്ടമുടി കായൽ കായൽ പയ്യന്നൂരിൽ കവ്വായി കായൽ എന്നിവ. കേന്ദ്രീകരിച്ചാണ് സർവീസ് ആരംഭിക്കുക . പരിഗണിക്കുന്നത് എറണാകുളത്ത് വൈപ്പിൻ ,ഫോർട്ട് കൊച്ചി ,മട്ടാഞ്ചേരി, ബോൾഗാട്ടി പാലസ് ,മറൈൻ ഡ്രൈവ് , എന്നിവിടങ്ങളിൽ കൂടി രണ്ട് മണിക്കൂർ യാത്രയാണ് ഉദ്ദേശിക്കുന്നത് ആലപ്പുഴ കേന്ദ്രീകരിച്ച് വേമ്പനാട്ട് കായലിൽ നൈറ്റ് ക്രൂയിസ് ആണ് പരിഗണിക്കുന്നത്. ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് കായലിൽ സൂര്യാസ്തമയം കണ്ടു സഞ്ചാരികൾക്ക് മടങ്ങാവുന്ന തരത്തിലാണ് സർവീസ്. ഡിസംബർ അവസാനമാണ് ആലപ്പുഴ കുമരകം ടൂറിസം സർവീസ് ആരംഭിച്ചത് ഒരുമാസംകൊണ്ട് പത്തു ലക്ഷത്തിനടുത്താണ് വരുമാനം ലഭിച്ചത്. നിലവിൽ രാവിലെ 11 മണിക്ക് ആലപ്പുഴയിൽ നിന്നും ആരംഭിച്ച പുന്നമട ,മുഹമ്മ, പാതിരാമണൽ ,കുമരകം ,ആർ. ബ്ലോക്ക് ,മാർത്താണ്ഡം കായൽ, ചിത്തിര ,സി. ബ്ലോക്ക് ,മംഗലശേരി ,കുപ്പപ്പുറം തുടങ്ങിയ സ്ഥലങ്ങളിലൂടെ വൈകിട്ട് അഞ്ചിന് ന് ആലപ്പുഴയിലെത്തും . 40 എ സി സീറ്റുകളും. 80 നോൺ എ സി സീറ്റുകളുമാണ് ബോട്ടിൽ ഉള്ളത്. എ സി സീറ്റിന് 600 രൂപയും നോൺ എ സി സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക് ബോട്ടിൽ കുടുബശ്രീയുടെ നാടൻ വിഭവങ്ങളുടെ ഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട് ലൈഫ് ജാക്കറ്റ് അടക്കം എല്ലാ സുരക്ഷാ സംവിധാനങ്ങളും ബോട്ടിലുണ്ട് , ബോട്ടിൽ 120 പേർക്ക് യാത്ര ചെയ്യാം .
കായൽ ടൂറിസം കൂടുതൽ സർവിസിനൊരുങ്ങി ജലഗതാഗത വകുപ്പ്
Facebook Comments
COMMENTS
Facebook Comments