കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ആക്രമണത്തിന് പിന്നിലെന്ന് അരിത ബാബു ആരോപിച്ചു. കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ നിര്‍ധന കുടുംബമല്ല അരിതയുടേതെന്ന് കാണിക്കാന്‍ വീടിനു മുന്നില്‍വച്ച് ഫെയ്‌സ്ബുക് ലൈവില്‍ സംസാരിച്ച ശേഷമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.