കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആനാട് അരുണ്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഞ്ജു.ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കല്‍ വീട്ടില്‍ അരുണിനെ(36) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ജു കുറ്റസമ്മതമൊഴിയിലാണ് ഭര്‍ത്താവിന്റെ അരും കൊലയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.അരുണിന്റെ ഭാര്യ അഞ്ജു (27) കാമുകന്‍ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസില്‍ ശ്രീജു (ഉണ്ണി-36) എന്നിവര്‍ ചേര്‍ന്നാണ് ഇക്കഴിഞ്ഞ 23ന് രാത്രി അരുണിനെ കൊലപ്പെടുത്തിയത്. കേസില്‍ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യംചെയ്യലിനും പൊലീസ് കസ്റ്റഡിയിലായ ഇരുവരും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. തന്റെ സുഹൃത്തായ ശ്രീജുവുമായി അഞ്ജുവിനുണ്ടായ പരിധിവിട്ട അടുപ്പവും ഇതിനെ അരുണ്‍ എതിര്‍ത്തതുമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായത്.