17.1 C
New York
Sunday, January 29, 2023
Home Kerala കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തിൽ പുനരാലോചന വേണം -ശശീന്ദ്രൻ

കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തിൽ പുനരാലോചന വേണം -ശശീന്ദ്രൻ

Bootstrap Example

കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തിൽ പുനരാലോചന വേണം -ശശീന്ദ്രൻ

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുന്നണി വിടാനൊരുങ്ങുന്ന എൻ.സി.പി നേതാവും എം.എൽ.എയുമായ മാണി സി. കാപ്പന്‍റെ നീക്കം ഏകപക്ഷീയമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.

മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് ശശീന്ദ്രൻ എൻ.സി.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല.

കാപ്പന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

മുന്നണി മാറ്റത്തെ കുറിച്ച് യാതൊരു ചർച്ച‍യും നടത്തിയിട്ടില്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്നും മുന്നണി വിടുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നുമാണ് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞത്.

എൻ.സി.പി കേന്ദ്ര നേതൃത്വം ശശീന്ദ്രനൊപ്പം നിൽക്കുമോ മാണി സി. കാപ്പനൊപ്പം നിൽക്കുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

മാണി സി. കാപ്പനൊപ്പം എന്‍.സി.പി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും.

എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി. കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഉച്ചക്ക് കൂടിക്കാഴ്ച നടത്തും.

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: