കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽനിന്ന് ഇന്നലെ രാത്രി മോഷണം പോയ കെഎസ്ആർടിസി വേണാട് ബസ് രാവിലെ പാരിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കൊട്ടാരക്കര കെഎസ്‌ആർടിസി സ്റ്റാൻഡ് പരിസരത്തെ റോഡിൽ പാർക്ക് ചെയ്തിരുന്ന RAC 354 (KL 15 7508) നമ്പർ ബസ് ഇന്നലെ അർധരാത്രി സർവീസ് നടത്താനായി ടിക്കറ്റും ബോർഡുമായി ജീവനക്കാർ എത്തിയപ്പോൾ കാണാതാവുകയായിരുന്നു.
തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകി. രാവിലെ 7 മണിയോടെ പാരിപ്പള്ളിയിൽ റോഡരികിൽ പാർക്കു ചെയ്ത നിലയിലാണു ബസ് കണ്ടെ