17.1 C
New York
Saturday, January 22, 2022
Home Kerala കാട് വെട്ടുന്നതിനിടെ കുറ്റിക്കാട്ടിൽ കടുവ; ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 3 പേർക്ക് പരുക്ക്.

കാട് വെട്ടുന്നതിനിടെ കുറ്റിക്കാട്ടിൽ കടുവ; ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 3 പേർക്ക് പരുക്ക്.

കാട് വെട്ടുന്നതിനിടെ കുറ്റിക്കാട്ടിൽ ഇലയനക്കം തൊട്ട് മുന്നിൽ കടുവ ചാടി വീണ് നടത്തിയ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 3 പേർക്ക് പരുക്ക്.

മലപ്പുറം: കടുവയുടെ ആക്രമണത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കരുവാരക്കുണ്ട് പാന്ത്ര കേരള എസ്റ്റേറ്റ് കുരിക്കള്‍കാടിലാണ് സംഭവം.

വനാതിര്‍ത്തിയില്‍ കാട് വെട്ടുന്ന ജോലിക്കിടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയടക്കം മൂന്ന് പേര്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്.

ഝാര്‍ഖണ്ഡിലെ തൊഴിലാളി പുഷ്പലത (21), ഭര്‍ത്താവ് കരണ്‍ പ്രകാശ് (25), കരുവാരക്കുണ്ട് സ്വദേശിയായ അരുണ്‍ (35) എന്നിവര്‍ക്കു നേരെയാണ് കടുവ ചാടിയത്. സോളാര്‍ വേലി ഉണ്ടായതിനാല്‍ ജീവന്‍ തിരിച്ച്‌ കിട്ടിയ ആശ്വാസത്തിലാണ് യുവതിയും കുടുംബവും.

സോളാര്‍ വേലിക്ക് സമീപം മുള്‍ക്കാടുകള്‍ക്കുളളില്‍ ഇരയെ ഭക്ഷിക്കുന്നതിനിടെയാണ് ഇവരുടെ നേരെ കടുവ തിരിഞ്ഞത്. കടുവ ആക്രമിക്കാനെത്തുന്നത് കണ്ട് മൂന്ന് പേരും ഓടി രക്ഷപ്പെടുന്നതിനിടെ പാറക്കെട്ടില്‍ വീണ് ആണ് പരിക്കേറ്റത്.

യുവതിയുടെ രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റു. യുവതിയെ കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...
WP2Social Auto Publish Powered By : XYZScripts.com
error: