കാട്ടിലെ വിസ്മയങ്ങളുടെ കൗതുക കാഴ്ചയൊരുക്കി ‘നേച്ചർ വൈബ്സ് ‘ ഫോട്ടോ പ്രദർശനം. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. വന്യമൃഗങ്ങളും പക്ഷികളുമൊക്കെയായി മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ നിരന്നത്.

വന്യജീവികളുടെയും പക്ഷികളുടെയും ഒറ്റ ക്ലിക്കിൽ ഒപ്പിയെടുക്കുന്ന അപൂർവ നിമിഷങ്ങൾ, മുപ്പത്തിയാറോളം ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്. ഫോട്ടോഗ്രാഫർമാരായ സിബി കെ. തമ്പി, അശോകൻ രചന, ജിമ്മി കമ്പല്ലൂർ, ജി. ശിവപ്രസാദ്, കെ. എസ്. രവീഷ്, ഷാ സിറാജ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

പതിനാലാം തീയതി ആരംഭിച്ച ഫോട്ടോ പ്രദർശനം പതിനെട്ടാം തീയതി അവസാനിക്കും.



Facebook Comments