17.1 C
New York
Saturday, October 16, 2021
Home Kerala കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിൽ, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിൽ, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കണ്ണൂർ വള്ളിക്കോട്ടിൽ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ച സംഭവത്തിലും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കാട്ടാന ആക്രമിച്ച സംഭവത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

കേസ് ഒക്ടോബർ 2 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ പ്രദേശത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചെന്ന പരാതിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.

സംഭവത്തി ൻ്റെ പശ്ചാത്തലം, ഉത്തരവാദികൾ തുടങ്ങിയ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാവണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തി ൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: