കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ഥിയാകും.
മറ്റന്നാള്‍ മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശോഭയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായത്
ഞായറാഴ്ച പുറത്തിറങ്ങിയ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ ശോഭയുടെ പേരുണ്ടായിരുന്നില്ല. കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
Facebook Comments