ഹരിപ്പാട് നിന്നും കായംകുളം റേഞ്ച് എക്സൈസ് സംഘം കണക്കിൽ പെടാത്ത പണം പിടികൂടി. ഒരുകോടി 88 ലക്ഷം രൂപയാണ് ആണ് കായംകുളം റേഞ്ച് എക്സൈസ് പിടികൂടിയത്. ഹരിപ്പാട് നടന്ന വാഹനപരിശോധനയ്ക്കിടെ ആണ് എക്സൈസ് സംഘത്തിൻറെ കയ്യിൽ നാലംഗസംഘം കുടുങ്ങിയത്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. തൃശ്ശൂരിൽ നിന്നും കായംകുളം ഭാഗത്തേക്ക് പോകുന്ന വഴിയാണ് സംഘത്തെ എക്സൈസ് പിടികൂടിയത്. ഒരു മലയാളിയും 3 മഹാരാഷ്ട്ര സ്വദേശികളും കസ്റ്റഡിയിലായി.