17.1 C
New York
Friday, September 17, 2021
Home Kerala കള്ളനോട്ട് കേസിൽ വാഹന കച്ചവടക്കാരായ മൂന്ന് പേർ അറസ്റ്റിൽ

കള്ളനോട്ട് കേസിൽ വാഹന കച്ചവടക്കാരായ മൂന്ന് പേർ അറസ്റ്റിൽ

*കള്ളനോട്ട് കേസിൽ വാഹന കച്ചവടക്കാരായ മൂന്ന് പേർ അറസ്റ്റിൽ*

കൊടുങ്ങല്ലൂർ:മേത്തല ടി.കെ എസ് പുരം സ്വദേശികളായ കന്നത്തു വീട്ടിൽ ഷമീർ (35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം വീട്ടിൽ ഷനീർ (35) എന്നിവരെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവി ജി. പൂങ്കഴലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇതോടെ ഈ കേസിൽ ബിജെപി ക്കാരടക്കം ആറ് പേർ അറസ്റ്റിലായി.

ബി ജെ പിയുടെ സജീവ പ്രവർത്തകനായ കോന്നംപറമ്പിൽ ജിത്തുവിൻ്റെ പക്കൽ നിന്ന് 178500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസിൻ്റെ അന്വേഷണത്തിലാണ് ഭൂന്ന് പ്രതികളെയും പിടികൂടിയത്. 

ബാംഗ്ളൂർ കേന്ദ്രമാക്കി കള്ള പണം അച്ചടിച്ച് വിതരണം ചെയ്യുന്ന ബിജെപിക്കാരായ സഹോദരങ്ങൾ രാശേരിരാകേഷ് (37), രാജീവ് (35) എന്നിവരെയും ജിത്തുവിനെയും അറസ്റ്റ് ചെയ്തിരുന്നു.ജിത്തുവിന് കള്ള പണം വാങ്ങാനായുള്ള യഥാർത്ഥ കറൻസിയായ 30000 രൂപ നൽകിയത് മനാഫും ഷമീറും ഷ നീറും ചേർന്നാണെന്ന് പോലീസ് പറഞ്ഞു.ഇവർ മൂന്നു പേരും ചേർന്നാണ് പഴയ വാഹനങ്ങളുടെ കച്ചവടം നടത്തുന്നത്. വ്യാജ നോട്ടുകൾ ഈ കച്ചവടത്തിൽ ഉപയോഗിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. 30000 രൂപയുടെ യഥാർത്ഥ കറൻസിക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ലഭിക്കുക. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട് 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com