17.1 C
New York
Thursday, December 8, 2022
Home Kerala കള്ളനോട്ടടി: സഹോദരങ്ങളായ പ്രതികൾ പോലീസ് പിടിയിൽ

കള്ളനോട്ടടി: സഹോദരങ്ങളായ പ്രതികൾ പോലീസ് പിടിയിൽ

Bootstrap Example

*കള്ളനോട്ട് ശൃംഖലയിലെ സഹോദരങ്ങൾ പോലീസ് പിടിയിൽ*          2017ൽ കള്ളനോട്ട് പ്രിൻ്റ് ചെയ്ത കേസിൽ ജ്യാമ്യത്തിലിറങ്ങിയ പ്രതികളാണ് വീണ്ടും ഇതേ കേസിൽ പിടിയിലാകുന്നത്. കള്ളനോട്ട് ശൃംഖലയിലെ ഡ്യൂബ്ലിക്കേറ്റ് ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന ശ്രീ നാരായണപുരം അഞ്ചാം പരുത്തി ഏരാശ്ശേരി വീട്ടിൽ രാകേഷ്, രാജീവ് എന്നിവരെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസിൻ്റെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.സലീഷ് എൻ.ശങ്കരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കള്ളനോട്ട് കേസിൽ പ്രതികളാണ് ഇരുവരും കള്ളനോട്ട് പ്രിൻ്റ് ചെയ്ത് വിതരണം നടത്തിയതിന് 2017ൽ ഇവർ പിടിയിലായിരുന്നു. വീടിൻ്റെ മുകൾനിലയിൽ കള്ളനോട്ട് പ്രിൻ്റ് ചെയ്യുന്ന മെഷീൻ അടക്കമാണ് അന്ന് പിടിയിലായത്. അന്ന് അറസ്റ്റിലായ പ്രതികൾ പിന്നീട് ജ്യാമത്തിലിറങ്ങി കേരളത്തിന് പുറത്ത് പോയി അന്യസംസ്ഥാനങ്ങളിൽ താമസിച്ച് വരുകയായിരുന്നു. 2019 ൽ 52 ലക്ഷത്തിൻ്റെ കള്ളനോട്ടുകള് മായി ഇവർ പിടിയിലായിരുന്നു. 

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: