കോട്ടയം:കോവിഡ് ഇളവുകൾ എല്ലാ മേഖലയ്ക്കും അനുവദിച്ചപ്പോൾ കലാകാരൻമാർക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് .. ഗാനമേള ഓർഗനൈസേഴ്സ് അസോസിഷനും കലാ സംഘടനകളും ചേർന്ന സായാഹ്ന ധർണ നടത്തി കോട്ടയം ഗാന്ധി സ്ക്വയറിലായിരുന്നു ധർണ അസോസിയേഷൻ വർക്കി ഗ് പ്രസിഡന്റ് ഷാജി പാലാ കമ്മ്യൂണിക്കേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്തു . കലാപരിപാടികൾ നടത്തുന്നതിന് ആരോഗ്യ വകുപ്പും പോലിസും അനുമതി നൽകാത്തത് കൊണ്ട് ഈ മേഖലയിലുള ലക്ഷക്കണക്കിനു കലാകാരൻമാരാണ് ജീവിതം വഴിമുട്ടിയ അവസ്ഥയി ലായത് എല്ലാ മേഖലയും തുറന്നു കൊടുത്തിട്ടും കലാകാരൻ മാരോടു മാത്രം അവഗണന കാട്ടുന്നതിൽ സംഘടന കടുത്തപ്രതിഷേധം രേഖപ്പെടുത്തി നിലവിലുള്ള നിയന്ത്രണം മാറ്റി പരിപാടികൾ അവതരി പ്പക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഇവർ ആവശ്യ പ്പെട്ടു .സെക്രട്ടറി BR പ്രമോദ് ട്രാക്സ് , രക്ഷാധികാരി ജോയി എയ്ഞ്ചൽ വോയ്സ് . സന്തോഷ് കോട്ടയം കമ്യൂണിക്കേഷൻ , പ്രസാദ് സെവൻ ആർട്സ് . ആശ്രാമം ഉണ്ണികൃഷ്ണൻ , അജിത്ത് ഐരുർ എന്നിവർ പ്രസംഗിച്ചു .LSWAK , നൃത്ത നാടക അസോസിയേഷൻഎന്നിവരും ചേർന്നാണ് ധർണ നടത്തിയത്.

