കര്‍ഷകനിയമത്തില്‍ ഉറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരെ സ്വയംപര്യാപ്തമാക്കുക ലക്ഷ്യം. കര്‍ഷകര്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടും. കാര്‍ഷിക ചന്തകളെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടെന്നും ചൗരി ചൗര ശതാബ്ദി ആഘോഷ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കർഷകസമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യു.എസ് വിദേശകാര്യ വക്താവ്. സമാധാനപരമായ സമരങ്ങൾ ജനാധിപത്യം പുഷ്ടിപ്പെടുന്നതിന്റെ മുഖമുദ്രയാണെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് സമരത്തെ നേരിടാൻ ഇന്റര്‍നെറ്റ് സേവനങ്ങൾ വിലക്കുന്നതിലുള്ള പരോക്ഷ വിമർശനവും നടത്തി. സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഇതിനെ തള്ളിപറഞ്ഞ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം.