കോട്ടയം:നിരാലംബ ജന്മങ്ങൾക്ക് പുതിയ ജീവിതം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരുതൽ കരം പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കമായി.
കോട്ടയം പേരൂർ അരയിരം ദേവീ ക്ഷേത്രത്തിന് സമീപം ട്രസ്റ്റ് ആ സ്‌ഥാനത്ത് പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
അഡ്വഃ മോൻസ് ജോസഫ് MLA മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ മേഘലയിലെ സർക്കാർ ഇതര പ്രസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റുമാനൂർ നഗരസഭാ അദ്ധ്യക്ഷ ലൗലി ജോർജ് പടികര അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ സിന്‌ധു , പി.ബി. ഹാരീസ്, സതീഷ് മണക്കാട്ട്, യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ അഖിൽ രവീന്ദ്രൻ , ട്രസ്റ്റ് ഭാരവാഹികളായ ഷിനിമോൾ ഷാജി, എം.ഡി. സാജി, ഷിമോൾ മോനായി, സുബിൻ ആര്യനാട് എന്നിവരും സംസാരിച്ചു.


