17.1 C
New York
Wednesday, December 1, 2021
Home Kerala കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടി. ചേലേമ്പ്ര സ്വദേശി ഉൾപ്പെടെ 5 പേർ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടി. ചേലേമ്പ്ര സ്വദേശി ഉൾപ്പെടെ 5 പേർ പിടിയിൽ.

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ അനധികൃതമായി കടത്താന്‍ ശ്രമിച്ച 1998 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സികളും എയര്‍പോര്‍ട്ട് ഇന്‍റലിജന്‍സ് പിടികൂടി.മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ സ്വര്‍ണം ചതുര കഷണങ്ങള്‍ ആക്കി മുറിച്ച്‌ ബ്ലൂടൂത്ത് സ്പീക്കറിന്‍റെ ബാറ്ററി റീ ചാര്‍ജ് ചേംബറില്‍ ഒളിപ്പിച്ച്‌ ആണ് കൊണ്ട് വരാന്‍ ശ്രമിച്ചത്. ആകെ 12 കഷ്ണങ്ങള്‍ ആയി മുറിച്ച്‌ സൂക്ഷിച്ച സ്വര്‍ണത്തിന്‍റെ തൂക്കം 1998 ഗ്രാം ആണ്. 98 ലക്ഷം രൂപയാണ് ഇതിന്‍റെ മൂല്യം കണക്കാക്കുന്നത്. ദുബായില്‍ നിന്ന് വന്ന FZ 8743 വിമാനത്തിലെ യാത്രക്കാരന്‍ ആണ് മുജീബ്. ഷാര്‍ജയില്‍ നിന്ന് വന്ന നാല് യാത്രക്കാര്‍ ആണ് വിദേശ കറന്‍സിയുമായി പിടിയില്‍ ആയത്.

പിടിച്ചെടുത്ത വിദേശ കറന്‍സികളുടെ മൂല്യം 36 ലക്ഷം രൂപ വരും. കോഴിക്കോട് പാറക്കടവ് സ്വദേശി നങ്കടിയില്‍ മുഹമ്മദ് അനസ്, മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി കറുത്തേടത്ത് മുഹമ്മദ് മുഷ്താഖ്, മലപ്പുറം ചേലേമ്പ്ര സ്വദേശി വടക്കേക്കര റഷീദ്, കോഴിക്കോട് പഴൂര്‍ സ്വദേശി വയോലി യാസിര്‍ അഹമ്മദ് എന്നിവരില്‍ നിന്ന് ആണ് വിദേശ കറന്‍സികള്‍ പിടികൂടിയത്. മുഹമ്മദ് അനസില്‍ നിന്നും 14,61,561 രൂപ മൂല്യമുള്ള വിദേശ കറന്‍സി ആണ് പിടിച്ചെടുത്തത്. ഇതില്‍ 100 ഡോളര്‍ 50 എണ്ണം ഉണ്ട്. ബാക്കി പണം സൗദി റിയാല്‍ ആണ്. മുഹമ്മദ് മുഷ്താഖ് 5,63,961 രൂപ മൂല്യം ഉള്ള റിയാലും റഷീദിന്‍റെ പക്കല്‍ നിന്നും 11,05,846 രൂപ മൂല്യം വരുന്ന റിയാലും കണ്ടെടുത്തു. 4,76,850 രൂപ മൂല്യം വരുന്ന റിയാല്‍ ആണ് യാസിര്‍ അഹമ്മദിന്‍റെ കൈവശം ഉണ്ടായിരുന്നത്.

ഷാര്‍ജയില്‍ നിന്നുള്ള IX 353 വിമാനത്തിലെ യാത്രക്കാര്‍ ആണ് മുഹമ്മദ് മുഷ്താഖും, റഷീദും, യാസിര്‍ അഹമ്മദും. ഷാര്‍ജയില്‍ നിന്നുള്ള G9 488 വിമാനത്തില്‍ ആണ് അനസ് കരിപ്പൂരില്‍ ഇറങ്ങിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വിദേശ കറന്‍സിയുടെ മൂല്യം 20 ലക്ഷം രൂപയില്‍ മുകളിലാണെങ്കില്‍ മാത്രമാണ് അറസ്റ്റ് നടപടികളിലേക്ക് കടക്കുക. ഇവര്‍ ഇതിന്‍റെ പിഴ പിന്നീട് അടക്കണം. സ്വര്‍ണം കടത്തിയ മുജീബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയച്ചു. പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ മൂല്യം ഒരു കോടിക്ക് മുകളില്‍ ആയെങ്കില്‍ മാത്രമേ പ്രതിയെ റിമാന്‍ഡ് ചെയ്യൂ.

ഡെപ്യൂട്ടി കമ്മീഷണര്‍ ഡോക്ടര്‍ ശ്രീജു എസ്.എസിന്‍റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രമോദ് കുമാര്‍ സവിത, റഫീഖ് ഹസ്സന്‍, ഇന്‍സ്പെക്ടര്‍മാരായ സന്ദീപ് നൈന്‍, ശശിധരന്‍ ടി.വി, രാജീവ് കെ , ധന്യ കെ.പി. , പരിവേഷ് കുമാര്‍ സ്വാമി , ആന്‍റണി സി.സി., രാഹുല്‍.ടി രാജ്, സനിത്കുമാര്‍ കെ.ടി. എന്നിവരാണ് പരിശോധന നടത്തിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: