17.1 C
New York
Wednesday, December 1, 2021
Home Kerala കരിപ്പൂരില്‍ സൗജന്യ പാര്‍ക്കിങ്ങ്, സമയം മൂന്ന് മിനുട്ടില്‍ നിന്നു ആറ് മിനുട്ടായി ഉയര്‍ത്തി

കരിപ്പൂരില്‍ സൗജന്യ പാര്‍ക്കിങ്ങ്, സമയം മൂന്ന് മിനുട്ടില്‍ നിന്നു ആറ് മിനുട്ടായി ഉയര്‍ത്തി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങ് സമയ പരിധി വിഷയത്തില്‍ താൽക്കാലിക ആശ്വാസമായി പിക്കപ്പ് – ഡ്രോപ്പ് ലൈന്‍ ഏരിയയിലെ സൗജന്യ പാര്‍ക്കിങ്ങ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി ഉത്തരവ് ആയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍.മഹാലിംഗം അറിയിച്ചു.

ഇന്ന് അര്‍ധരാത്രി മുതല്‍ (24 – 11 – 2021, ബുധന്‍) ഉത്തരവ് പ്രാബല്യത്തില്‍ വരും.

പുതുക്കിയ സമയ പരിധി പൂര്‍ണമായും ആശ്വാസം നല്‍കുമെന്ന് കരുതുന്നില്ല. അതോറിറ്റി കൊമേഴ്ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമായ പുനഃക്രമീകരണം നടത്തി ശാശ്വത പരിഹാരം കാണുമെന്ന് ബന്ധപ്പെട്ടപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചിരുന്നു.

പിക്ക് അപ്പ് ഡ്രോപ്പ് ലൈനില്‍ യാത്രക്കാരെ 6 മിനിറ്റില്‍ കയറ്റുകയോ ഇറക്കുകയോ ചെയ്ത ശേഷം പാര്‍ക്കിങ്ങ് ഏരിയയില്‍ 20 രൂപ ഫീസില്‍ 30 മിനുട്ട് വരെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

കരാര്‍ കമ്പനി ജീവനക്കാരുടെ യാത്രക്കാരോടുളള ഇടപെടലുകള്‍ മാന്യമായിരിക്കണമെന്നും ഇക്കാര്യം നിരന്തരം വിലയിരുത്തണമെന്നും യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും ഡയറക്ടറോട് ആവശ്യപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: